സൗദി സകാത്ത് ആന്റ് ടാക്‌സ് പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന ടാക്‌സാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്‌സിന് 50 ശതമാനവുമാണ് ടാക്‌സ് ബാധകമാവുക.
റിയാദ്: സൗദിയില്‍ പുതിയ നികുതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി സകാത്ത് ആന്റ് ടാക്‌സ് പ്രത്യേക ഇനങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന ടാക്‌സാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. പുകയില ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനവും പവര്‍ ഡ്രിങ്ക്‌സിന് 50 ശതമാനവുമാണ് ടാക്‌സ് ബാധകമാവുക. ചില്ലറ വില്‍പന വിലയെ അവലംബിച്ചാണ് ടാക്‌സ് ചുമത്തുക എന്നും അതോറിറ്റി വ്യക്തമാക്കി.
വാണിജ്യ സ്ഥാപനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പ്രത്യേക ഇനങ്ങള്‍ക്കുള്ള ടാക്‌സ് 45 ദിവസത്തിനകം അതോറിറ്റിയില്‍ അടച്ചിരിക്കണം. ടാക്‌സ് വെട്ടിപ്പ് നടത്തുന്നവര്‍ക്കും ഇറക്കുമതി വിവരത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും പിഴയും ശിക്ഷയും ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍ണിത അളവില്‍ കൊണ്ടുവരുന്നതിന് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നിര്‍ണിത അളവില്‍ കൂടുതല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ യാത്രക്കാര്‍ തങ്ങളുടെ ബാഗേജിലോ ലഗേജിലോ കൊണ്ടുവരികയാണെങ്കില്‍ മുഴുവന്‍ അളവിലുള്ള സാധനങ്ങള്‍ക്കും ടാക്‌സ് ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.