Currency

റോഡുകളില്‍ വേഗപരിധി വര്‍ധിപ്പിച്ചെന്ന വാാർത്ത വ്യാജമെന്ന് അബുദാബി പോലീസ്

സ്വന്തം ലേഖകൻWednesday, January 11, 2017 7:26 am

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബു ദാബി പോലീസ് ഇക്കാര്യം അറിയിച്ചത്.

അബു ദാബി: അബു ദാബിയിലെ റോഡുകളില്‍ വേഗപരിധി വര്‍ധിപ്പിച്ചെന്ന മട്ടിൽ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അബുദാബി പോലീസ്.

റഡാറുകളിലെ വേഗപരിധിയില്‍ മേറ്റം വരുത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത‍ തെറ്റാണ്. എമിറേറ്റിലെ വേഗപരിധി സംബന്ധിച്ച്‌ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പോലീസ് മാധ്യമങ്ങളെ നേരിട്ട് വിവരമറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബു ദാബി പോലീസ് ഇക്കാര്യം അറിയിച്ചത്. വേഗപരിധി ലംഘിച്ചാല്‍ 500 മുതല്‍ 900 ദിര്‍ഹം വരെയാണ് അബുദാബി പോലീസ് പിഴയീടാക്കുന്നത്. കൂടാതെ 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x