പെട്രോള്‍ പമ്പുകളുടെയും ഇസ്തിറാഹകളുടെയും ശുചിത്വം, സുരക്ഷ, സേവനമാനദണ്ഡം എന്നിവ മാനിച്ചാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിബന്ധനകള്‍ ലംഘിച്ചാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദ്: സൗദി ഹൈവേകളിലെ ഇടത്താവളങ്ങളിലുള്ള പെട്രോള്‍ പമ്പുകള്‍ക്കും ഇസ്തിറാഹകള്‍ക്കും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. തദ്ദേശഭരണ വകുപ്പും ആഭ്യന്തരം, വാണിജ്യം, ഗതാഗതം, ഊര്‍ജ്ജം എന്നീ മന്ത്രാലയങ്ങളും ടൂറിസം അതോറിറ്റിയും ചേര്‍ന്നാണ് പുതിയ നിബന്ധനകള്‍ തയ്യാറാക്കിയിരിക്കുന്നത്. നിബന്ധനകള്‍ നടപ്പാക്കാന്‍ പമ്പ് ഉടമകള്‍ക്ക് ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പുകളുടെയും ഇസ്തിറാഹകളുടെയും ശുചിത്വം, സുരക്ഷ, സേവനമാനദണ്ഡം എന്നിവ മാനിച്ചാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിബന്ധനകള്‍ ലംഘിച്ചാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ശൗച്യാലയങ്ങള്‍ വൃത്തിയില്ലാതിരിക്കുക, ആവശ്യത്തിന് വെള്ളം ഇല്ലാതിരിക്കുക, 25 ശതമാനം ഫ്‌ലഷുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക, ഭിന്നശേഷിക്കാര്‍ക്ക് ഒരു ടോയിലറ്റെങ്കിലും സജ്ജീകരിക്കാതിരിക്കുക, 25 ശതമാനം എയര്‍കണ്ടീഷന്‍ പ്രവര്‍ത്തിക്കാതിരിക്കുക, പള്ളി ശുചീകരണത്തിന് ജോലിക്കാരനെ നിയമിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനത്തിന് പമ്പുകള്‍ പൂര്‍ണമായും അപ്പിക്കും.
അമതസമയം ചില നിയമലംഘനത്തിന് തല്‍ക്കാലത്തേക്ക് പമ്പ് അടപ്പിച്ച് പിഴ ചുമത്തുമെന്നും തദ്ദേശഭരണ വകുപ്പിന്റെ വിശദീകരണത്തില്‍ പറയുന്നു. നിബന്ധനകളുടെ വിശദാംശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ രാജ്യത്തെ എല്ലാ നഗര, ഗ്രാമസഭകള്‍ക്കും അയച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.