Currency

100 മില്യണ്‍ പൗണ്ട് ചെലവഴിച്ച് വിദേശ ജിപിമാരെ എൻഎച്ച്എസ് നിയമിക്കുന്നു

സ്വന്തം ലേഖകൻSaturday, September 2, 2017 10:12 pm

ലണ്ടൺ: ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തു നിന്നും പരിശീലനം ലഭിച്ച വിദേശ ജിപിമാരെയും മറ്റു സ്റ്റാഫുകളെയും അടിയന്തരമായി നിയമിക്കാൻ എന്‍എച്ച്എസ് നീക്കം. ഇതിനായി 100 മില്യണ്‍ പൗണ്ട് വകയിരുത്തി. അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ടായിരിക്കും നിയമനം നടത്തുക.

2020ഓടെ 5000 ജിപിമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ നിര്‍ദേശത്തിലൂടെ 3000ത്തോളം വിദേശ ഡോക്ടര്‍മാരെ നിയമിക്കും. പരിശീലനത്തിനായി അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ട്രെയിനിംഗിന് അനുവദിച്ച സീറ്റുകളില്‍ 7 ശതമാനം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x