Currency

സൗദിവത്കരണം; മൊബൈൽ കടകൾ പൂട്ടി, ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ മടങ്ങുന്നു

സ്വന്തം ലേഖകൻMonday, September 5, 2016 3:34 pm

നിതാഖാത്തിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും സ്ഥാപനം പൂട്ടേണ്ടിവന്നവരുമായ പ്രവാസികൾ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. ചിലർ സൗദിയിൽ തന്നെ തങ്ങി മറ്റൊരു ജോലി അന്വേഷിക്കുകയുമാണ്

റിയാദ്: മൊബൈൽ കടകളിൽ നടപ്പിലാക്കിയ നിതാഖാത്തിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും സ്ഥാപനം പൂട്ടേണ്ടിവന്നവരുമായ പ്രവാസികൾ തിരികെ നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണു മൊബൈൽ കടകളിൽ 100 ശതമാനം സൗദിവത്കരണം നടപ്പിലാക്കിയത്. പലരും എക്സിറ്റ് വിസയിലും റീ എന്‍ട്രി വിസകളിലുമായി നാട്ടിലേക്ക് മടങ്ങുകയാണ്. മറ്റു ചിലർ സൗദിയിൽ തന്നെ തങ്ങി മറ്റൊരു ജോലി അന്വേഷിക്കുകയുമാണ്.

സൗദിയിലെ മൊബൈൽ ഷോപ്പുകളിൽ നിരവധി ഇന്ത്യക്കാർ തൊഴിലെടുത്തിരുന്നു. രാജ്യത്ത് മൊബൈൽ കടകൾ നടത്തിയിരുന്ന പ്രവാസി ഇന്ത്യക്കാരും ഏറെയാണു. ഇവർക്ക് കനത്ത തിരിച്ചടിയാണു നിതാഖാത്തിലൂടെ ഉണ്ടായിരിക്കുന്നത്. ജുബൈലില്‍ മാത്രം കഴിഞ്ഞ ദിവസം നാല്‍പ്പത് കടകളാണ് അടച്ചത്. ജിദ്ദയിലെ ഫലസ്തീന്‍ സ്ട്രീറ്റിലും ഷറഫിയ്യയിലുമുളള നിരവധി കടകളും അടച്ചു. ദമാമിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രധാന മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റില്‍ നിരവധി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടമായി.

അതേസമയം മൊബൈൽ കടകളിൽ കർശന നിരീക്ഷണവും അധികൃതർ നടത്തുന്നുണ്ട്. പിടിക്കപ്പെടുന്ന വിദേശിയായ ജീവനക്കാരന്‍ 20,000 സൌദി റിയാല്‍ പിഴ നല്‍കേണ്ടി വരും. ഇവരെ നാടുകടത്തുകയും സൌദിയിലേക്കു പിന്നീടുളള പ്രവേശനം തടയുകയുംചെയ്യും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x