Currency

സൗദിയില്‍ ആംബുലന്‍സിന് വഴി നല്‍കാന്‍ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ പിഴയില്ല

സ്വന്തം ലേഖകന്‍Sunday, January 1, 2017 10:11 am

ആര്‍ക്കെങ്കിലും പിഴയിട്ടാല്‍ അബ്ഷിര്‍ സംവിധാനത്തിലൂടെ ഇത് റദ്ദാക്കാനവസരമുണ്ടാകും. ഗതാഗത ഓഫീസില്‍ നേരിട്ടെത്തി ഇത് റദ്ദാക്കാനാകും. പുതിയ നിയമപ്രകാരം ചുവപ്പ് ലൈറ്റ് കടന്നാല്‍ മൂവായിരം മുതല്‍ ആറായിരം റിയാല്‍ വരെ പിഴ നല്‍കണം. ഈ പിഴയില്‍ നിന്നാണ് ആംബുലന്‍സിന് വഴി നല്‍കുന്നതിനായി ചുവപ്പ് ലൈറ്റ് മറികടക്കാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

റിയാദ്: ആംബുലന്‍സിന് വഴി നല്‍കാന്‍ വേണ്ടി ചുവപ്പ് ലൈറ്റ് മറികടക്കുന്ന വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കില്ല. ആര്‍ക്കെങ്കിലും  പിഴയിട്ടാല്‍ അബ്ഷിര്‍ സംവിധാനത്തിലൂടെ ഇത് റദ്ദാക്കാനവസരമുണ്ടാകും. ഗതാഗത ഓഫീസില്‍ നേരിട്ടെത്തി ഇത് റദ്ദാക്കാനാകും. പുതിയ നിയമപ്രകാരം ചുവപ്പ് ലൈറ്റ് കടന്നാല്‍ മൂവായിരം മുതല്‍ ആറായിരം റിയാല്‍ വരെ പിഴ നല്‍കണം. ഈ പിഴയില്‍ നിന്നാണ് ആംബുലന്‍സിന് വഴി നല്‍കുന്നതിനായി ചുവപ്പ് ലൈറ്റ് മറികടക്കാന്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

അനധികൃത നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാലും ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചാലും സ്‌കൂള്‍ ബസിനെ മറികടന്നാലും റോഡ് സുരക്ഷാ സൂചകങ്ങള്‍ നശിപ്പിച്ചാലും ചെക്ക് പോയിന്റുകളില്‍ നിര്‍ത്താന്‍ വിസമ്മതിച്ചാലും എല്ലാം ഈ പരിധിയ്ക്കുളളില്‍ പിഴ ഒടുക്കേണ്ടി വരും. രാജ്യത്ത് ഓരോ സെക്കന്‍ഡിലും ഒരു അപകടമെങ്കിലും ഉണ്ടാകുന്നുവെന്നാണ് കണക്ക്. ദിവസവും ഇരുപത് പേരെങ്കിലും അമിത വേഗത മൂലവും അശ്രദ്ധമായി വാഹനമോടിക്കുന്നത് മൂലവും മരിക്കുന്നുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x