Currency

റാസല്‍ഖൈമ പൊതുബീച്ചുകളില്‍ ബാര്‍ബിക്യൂവിന് ഭാഗിക നിരോധനം

സ്വന്തം ലേഖകന്‍Saturday, October 7, 2017 2:03 pm

നിരോധിത മേഖലകളില്‍ ബാര്‍ബിക്യൂ ഉണ്ടാക്കുന്നവര്‍ക്ക് പിഴ ചുമത്തും. 500 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. എമിറേറ്റിലെ കടല്‍ത്തീരങ്ങളില്‍ മാത്രമേ ബാര്‍ബിക്യൂ നിരോധിച്ചിട്ടുള്ളൂ. പബ്ലിക് ബീച്ചുകളുടെ തീരത്തല്ലാതെ മറ്റൊരിടത്തും ബാര്‍ബിക്യൂ നിരോധിച്ചിട്ടില്ലെന്നും അല്‍ ഹമ്മദി വ്യക്തമാക്കി.

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ പൊതുബീച്ചുകളില്‍ ബാര്‍ബിക്യൂ ഭാഗികമായി നിരോധിച്ചു. പൊതു സേവന വകുപ്പാണ് നിരോധനം പുറപ്പെടുവിച്ചത്. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. തീരവും ബീച്ചുകളും വൃത്തിയായി സൂക്ഷിക്കാന്‍ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ ഹമ്മദി പറഞ്ഞു.

നിരോധിത മേഖലകളില്‍ ബാര്‍ബിക്യൂ ഉണ്ടാക്കുന്നവര്‍ക്ക് പിഴ ചുമത്തും. 500 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. എമിറേറ്റിലെ കടല്‍ത്തീരങ്ങളില്‍ മാത്രമേ ബാര്‍ബിക്യൂ നിരോധിച്ചിട്ടുള്ളൂ. പബ്ലിക് ബീച്ചുകളുടെ തീരത്തല്ലാതെ മറ്റൊരിടത്തും ബാര്‍ബിക്യൂ നിരോധിച്ചിട്ടില്ലെന്നും അല്‍ ഹമ്മദി വ്യക്തമാക്കി.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x