
റിയാദ്: സൗദിയില്‍ എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ക്കു നികുതി ബാധകമല്ല. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യ വര്‍ധിത നികുതി പ്രകാരമാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. എ.ടി.എം കാര്‍ഡ് ഉടമകള്‍ക്ക് ഏത് ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും അവകാശമുണ്ട്.
ഏതെങ്കിലും ബാങ്ക് ഉപഭോക്താക്കളില്‍ നിന്നു നികുതി ഈടാക്കിയാല്‍ 19993 എന്ന നമ്പരില്‍ സകാത്ത് ആന്‍ഡ് ടാക്‌സ് അഥോറിറ്റിയില്‍ പരാതി നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജിന് വാറ്റ് ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.