Currency

സൗദി വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഫീസ്: ഹജ്- ഉംറ മന്ത്രാലയം നിഷേധിച്ചു

സ്വന്തം ലേഖകന്‍Monday, March 5, 2018 10:17 am

റിയാദ്: സൗദി അറേബ്യയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഫീസ് നല്‍കേണ്ടി വരുമെന്ന വാര്‍ത്ത ഹജ്- ഉംറ മന്ത്രാലയം നിഷേധിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 700 റിയാല്‍ ഫീസ് നല്‍കേണ്ടി വരുമെന്ന വാര്‍ത്തയാണ് മന്ത്രാലയം നിഷേധിച്ചത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഹജ് ഉംറ വകുപ്പ് സഹ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഫ് മുശാത്ത് വ്യക്തമാക്കി.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഉംറ ചെയ്യാന്‍ മാര്‍ച്ച് ഒന്നു മുതല്‍ ഫീസ് ഏര്‍പ്പെടുത്തിയെന്നായിരുന്നു പ്രചാരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x