Currency

റമദാന്‍: മതാഫില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്ക്

സ്വന്തം ലേഖകന്‍Friday, May 26, 2017 12:26 pm

ജിദ്ദ: റമദാനില്‍ വിശുദ്ധ ഹറമിലെ മതാഫില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്ക്. തറാവീഹ്, തഹജ്ജുദ്, ഐഛിക നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് വിലക്ക്. തറാവീഹ് നമസ്‌കാരങ്ങള്‍ മതാഫില്‍ നിര്‍വഹിക്കുന്നത് ത്വവാഫ് നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്ത ശേഷമാണ് തീരുമാനം. സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

റമദാനില്‍ മതാഫില്‍ ഇഫ്താര്‍, അത്താഴ സുപ്രകള്‍ എന്നിവ വിലക്കാനും നിര്‍ദേശമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങളുടെ സമയത്ത് ത്വവാഫ് നിര്‍വഹിക്കുന്നവരെ മതാഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x