കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്ന തീര്‍ഥാടകരാണ് ഭക്ഷണം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നത്. മസ്ജിദുല്‍ ഹറാമിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ ഗ്യാസ് അടുപ്പോ, ഇലക്ട്രിക് അടുപ്പോ ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് നേരത്തെ തന്നെ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
റിയാദ്: മസ്ജിദുല്‍ ഹറാമിന് പരിസരത്തെ കെട്ടിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ല. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതിന് അനുമതി നിഷേധിച്ചത്. ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്ന മലയാളി ഹാജിമാര്‍ ഭക്ഷണം ലഭിക്കാന്‍ ഏറെ പ്രായാസം നേരിടുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്ന ഭക്ഷണം ഇവര്‍ക്ക് വലിയ ആശ്വാസമാവുകയാണ്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്ന തീര്‍ഥാടകരാണ് ഭക്ഷണം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നത്. മസ്ജിദുല്‍ ഹറാമിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ ഗ്യാസ് അടുപ്പോ, ഇലക്ട്രിക് അടുപ്പോ ഉപയോഗിക്കാന്‍ പാടില്ലെന്ന് സൗദി സിവില്‍ ഡിഫന്‍സ് നേരത്തെ തന്നെ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയില്‍ താമസിക്കുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വലിയ കുറവുണ്ട്. സമീപത്തുള്ള ഹോട്ടലുകളില്‍ നിന്നാണ് തീര്‍ഥാടകര്‍ ഭക്ഷണം കഴിക്കുന്നത്.
തനിമ വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ഇപ്പോള്‍ രാത്രി ഭക്ഷണം വിതരണം ചെയ്യുന്നത്. ഇശാ നമസ്കാരത്തിന് ശേഷമാണ് വിതരണം. ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന അസീസയ്യയില് കെ.എം.സിസി ഉള്‍പ്പെടെയുള്ള സംഘടനകളും കഞ്ഞി വിതരണം നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.