പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം നാലായിരത്തോളം ഹുറൂബുകള്‍ രേഖപ്പെടുത്തിയാതായി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക് ആനുകൂല്യം ബാധകമല്ല. ഇത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.
റിയാദ്: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണംകൂടി വരുന്നതായി റിപ്പോര്‍ട്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം നൂറോളം ഇന്ത്യക്കാര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം നാലായിരത്തോളം ഹുറൂബുകള്‍ രേഖപ്പെടുത്തിയാതായി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു.
പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക് ആനുകൂല്യം ബാധകമല്ല. ഇത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പൊതുമാപ്പ് അവസാനിക്കാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നിരിക്കെ ഇത്തരം ഹുറൂബ് കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എംബസിക്കും കൃത്യതയില്ല. അതേസമയം നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ഇത്തരം കേസുകളളില്‍ ആവശ്യമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.
വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ഇതിനിടെ കേന്ദ്ര വിദേശകാര്യ മാന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.