ടൊറന്റോ: 2018 ല്‍ എക്സ്പ്രസ് എന്‍ഡ്രി പ്രോഗ്രാം വഴി കാനഡയില്‍ പെര്‍മനന്റ് റെസിഡന്‍സി സ്റ്റാറ്റസ് കരസ്ഥമാക്കിയ ഇന്ത്യക്കാരുടെ എണ്ണം 39,600 ആയി ഉയര്‍ന്നു. തൊട്ടുമുന്‍പത്തെ വര്‍ഷത്തേക്കാള്‍ ഏതാണ്ട് 50 ശതമാനം കൂടുതലാണ് ഇത്. 2018 ല്‍ മൊത്തം 92,231 വിദേശികള്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി സ്റ്റാറ്റസ് ലഭിച്ചപ്പോള്‍ അതില്‍ 43 ശതമാനം പേരും ഇന്ത്യക്കാരാണെന്ന് കനേഡിയന്‍ കുടിയേറ്റവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
ഇതില്‍ ഭൂരിഭാഗവും കാനഡയുടെ ക്ഷണം കിട്ടി എത്തിയവരാണെന്ന പ്രത്യേകതയുമുണ്ട്. ട്രമ്പ് കുടിയേറ്റനയം കര്‍ശ്ശനമാക്കിയപ്പോള്‍ ഭൂരിഭാഗം പേരും ജോലിക്കായി തെരഞ്ഞെടുക്കുന്ന രാജ്യം കാനഡയായി മാറിയിരിക്കുകയാണ്.
എളുപ്പത്തില്‍ കുടിയേറ്റം സാധ്യമാക്കുന്ന എക്സ്പ്രസ് എന്‍ട്രി പ്രോഗ്രാം ഇതിനവരെ സഹായിക്കുന്നു. ശാസ്ത്രവിഷയങ്ങളില്‍ അവഗാഹമുള്ളവര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നേടി എക്സ്പ്രസ് എന്‍ട്രി വഴി കുടിയേറ്റം സാധ്യമാക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.