Currency

യുകെയിലേക്കുള്ള നഴ്സിംങ് റിക്രൂട്ട്മെന്റുകൾ സൗജന്യം; തട്ടിപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സികള്‍ക്കെതിരെ എന്‍എച്ച്എസ്

സ്വന്തം ലേഖകൻSunday, December 3, 2017 11:24 am

ലണ്ടൺ: ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി യുകെയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസികൾക്കെതിരെ നടപടിയുമായി നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്). ഓരോ എൻഎച്ച്എസ് ട്രസ്റ്റും നഴ്സുമാർക്ക് നൽകുന്ന സേവന-വേതന വ്യവസ്ഥകൾ വിവരിച്ച്, തികച്ചും സൗജന്യമായാണ് റിക്രൂട്ട്മെന്റെ നടത്തേണ്ടതെന്ന് എൻഎച്ച്എസ് അറിയിച്ചു.

രജിസ്ട്രേഷന്‍ ഫീസ്, ഹാന്‍ഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളില്‍ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകള്‍ എന്‍എച്ച്എസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷം കൊണ്ട് ആറായിരം പേരെയാണ് ഇന്ത്യയില്‍നിന്നും റിക്രൂട്ട്ചെയ്യാന്‍ എന്‍എച്ച്എസ് ഉദ്ദേശിക്കുന്നത്. എന്നാൽ പല ഏജൻസികളും ഈ കണക്ക് പെരുപ്പിച്ചു കാണിച്ചാണു തട്ടിപ്പ് നടത്തുന്നത്.

യുകെയിൽ എത്തിക്കുന്ന ഓരോ നഴ്സുമാര്‍ക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജന്‍സിക്കു നല്‍കുന്നത്. ഉദ്യോഗാര്‍ഥിയില്‍നിന്നും ഒരു പൈസപോലും വാങ്ങരുതെന്ന് വ്യക്തമായ നിര്‍ദേശത്തോടെയാണ് ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ റിക്രൂട്ട്മെന്റ് ലൈസന്‍സ് നല്‍കുന്നതെന്നും അധികൃതർ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x