
ന്യൂഡല്‍ഹി: ഡി.ഡി.എ. ഭൂമിയില്‍ സ്ഥാപിച്ച 298 സ്‌കൂളുകളിലെ നഴ്‌സറി പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുന്നു. നഗരത്തിലെ 1400 സ്‌കൂളുകളില്‍ നഴ്‌സറി പ്രവേശനം തുടങ്ങിയെങ്കിലും 298 സ്‌കൂളുകളില്‍ ഇനിയും പ്രവേശനം ആരംഭിക്കാനായിട്ടില്ല. അതേസമയം, ലെഫ്. ഗവര്‍ണറുടെ അംഗീകാരം കിട്ടിയാലുടന്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉറപ്പ്.
ഒട്ടേറെ രക്ഷിതാക്കള്‍ കഴിഞ്ഞ ദവിസവും സ്‌കൂളുകള്‍ക്കു മുന്നില്‍ തടിച്ചുകൂടി. രക്ഷിതാക്കള്‍ നിരന്തരമായി സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ പ്രവേശനത്തിന്റെ പട്ടികയൊന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍പ്പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.