Currency

നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും വേതന വര്‍ധനയിൽ ധാരണയായി

സ്വന്തം ലേഖകൻSunday, December 25, 2016 9:30 am

ടാസ്മാനിയ: നഴ്‌സുമാര്‍ക്കും മിഡ്‌വൈഫുമാര്‍ക്കും വേതനവര്‍ധനയ്ക്കു ജീവനക്കാരും ടാസ്മാനിയന്‍ സര്‍ക്കാരുമായുള്ള കരാറിൽ ധാരണയായി. രണ്ടു വര്‍ഷത്തെ കരാറിന് നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ഫെഡറേഷന്‍ തത്വത്തില്‍ പിന്തുണ നല്‍കി. ഈ മാസം മുതല്‍ രണ്ടു ശതമാനം വര്‍ധന ലഭിക്കും. ഒരു വര്‍ഷത്തിനുശേഷം അടുത്ത വര്‍ധന നടപ്പാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ.

തൊഴില്‍ വികസനം, തൊഴില്‍ സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും ധാരണയായിട്ടുണ്ട്. നഴ്‌സുമാരും മിഡ്‌വൈഫുമാരും ജനുവരിയില്‍ കരാറില്‍ ഔദ്യോഗികമായ വോട്ട് രേഖപ്പെടുത്തും. നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും തൊഴില്‍ സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അവരുടെ തൊഴില്‍ വൈദഗ്ധ്യ വികസനത്തിനും കരാറില്‍ ധാരണയായതായി ആരോഗ്യമന്ത്രി മൈക്കിള്‍ ഫെര്‍ഗൂസന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും വേതന വര്‍ധനയിൽ ധാരണയായി”

  1. I’ve been exploring for a little for any high quality articles or
    blog posts on this kind of space . Exploring in Yahoo I at last stumbled upon this website.
    Reading this info So i am glad to convey that I’ve an incredibly just right uncanny feeling
    I found out just what I needed. I most surely will make sure to
    do not omit this site and give it a glance regularly.

Comments are closed.

Top
x