Currency

നേഴ്സുമാർക്ക് ജർമ്മനിയിൽ വൻ തൊഴിലവസരം: 8000 പേർക്ക് ഉടൻ നിയമനം

സ്വന്തം ലേഖകൻThursday, February 1, 2018 8:48 pm

ബർലിൻ: ജർമനിയിലെ നഴ്സുമാരുടെ ക്ഷാമം നികത്താൻ അടിയന്തിര നിയമനങ്ങൾ നടത്താൻ സർക്കാർ തീരുമാനിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി 2 (B2) ലെവൽ സര്‍ട്ടിഫിക്കറ്റ് നേടിയവർക്കാണ് തൊഴിൽ അവസരം ലഭ്യമാകുന്നത്. ഈ റിക്രൂട്ട്മെന്റിന് വേണ്ടി ഒരു രാജ്യത്തും ഒരു ഏജന്‍സികളേയും നിയോഗിച്ചിട്ടില്ല എന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

നിലവില്‍ 50,000 നഴ്സിംഗ് തസ്തികകളാണ് അടിയന്തിരമായി നികത്തപ്പെടേണ്ടത്. എന്നാല്‍ പ്രാഥമികമായി 8,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സര്‍ക്കാരിന്റെ നീക്കം. ജര്‍മനിയിലേയ്ക്കുള്ള നഴ്സുമാരുടെ രണ്ടാം കുടിയേറ്റത്തിന്റെ ആദ്യഭാഗമായാണു സര്‍ക്കാരിന്റെ ഈ നീക്കത്തെ വിലയിരുത്തുന്നത്. അതിനിടെ മെര്‍ക്കലിന്റെ പുതിയ സര്‍ക്കാര്‍ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നും ആരോഗ്യ മേഖല ഉടച്ചുവാര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x