
ഷാര്‍ജ: വേനലവധിക്ക് നാട്ടില്‍ പോകുന്നവര്‍ കാര്‍ മോഷണ സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യണമെന്ന് പൊലീസ്. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള തുറസായ മേഖലകളിലും മറ്റിടങ്ങളിലും അലക്ഷ്യമായി പാര്‍ക്ക് ചെയ്യരുത്.
കാര്‍ മോഷണം പതിവാക്കിയ ക്രിമിനല്‍ സംഘങ്ങളെ കഴിഞ്ഞ വേനല്‍ക്കാലത്ത് പൊലീസ് പിടികൂടിയിരുന്നു. വാഹനങ്ങള്‍ ഉത്തരവാദിത്തത്തോടെ സൂക്ഷിക്കുന്നതിക്കുറിച്ച് പൊലീസ് ബോധവല്കരണം നടത്തിവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.