Currency

ഒമാനിലെ ആശുപത്രി ജീവനക്കാരുടെ ജോലിസമയം 8 മണിക്കൂറായി ഉയർത്തുന്നു

സ്വന്തം ലേഖകൻThursday, October 6, 2016 5:12 pm

സര്‍ക്കാര്‍, മിലിട്ടറി ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.

മസ്കറ്റ്: ഒമാനിലെ പൊതുമേഖല ആശുപത്രി ജീവനക്കാരുടെ ജോലിസമയം ഏഴ് മണിക്കൂറിൽ നിന്നും എട്ട് മണിക്കൂറാക്കി ഉയർത്തുന്നു. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രിസഭ കഴിഞ്ഞ ദിവസം പുറത്തിറക്കി. സര്‍ക്കാര്‍, മിലിട്ടറി ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍ അസിസ്റ്റന്റുമാര്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.

പുതുക്കിയ ജോലിസമയം അനുസരിച്ച് ദിവസം എട്ട് മണിക്കൂറും പ്രതിവാരം 56 മണിക്കൂറും ജോലി ചെയ്യണം. ഉത്തരവിന്മേലുള്ള ചർച്ചകൾക്ക് ശേഷമാകും ഇത് പ്രബല്യത്തിൽ വരികയെന്ന് അരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെ ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി സൗദിയിൽ ആശുപത്രി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. എന്നാൽ ശമ്പളം കുറയ്ക്കുന്നതിനു പകരം ജോലിസമയം ദീർഘിപ്പിക്കാനാണ് ഒമാൻ തീരുമാനിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x