Currency

യെമനിൽ കോളറ പടരുന്നു; ഒമാനിൽ ജാഗ്രത

സ്വന്തം ലേഖകൻThursday, November 3, 2016 3:20 pm

യെമനിൽ നിന്ന് രോഗബാധ ഒമാനിലേക്ക് എത്തുന്നപക്ഷം അവ നേരിടാന്‍ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരൊഗ്യവിഭാഗം അധികൃതർ അറിയിച്ചു.

മസ്കറ്റ്: അയൽ രാജ്യമായ യെമനിൽ കോളറ പടരുന്നതിനെ തുടർന്ന് ഒമാൻ ജാഗ്രതയിൽ. യെമനിൽ നിന്ന് രോഗബാധ ഒമാനിലേക്ക് എത്തുന്നപക്ഷം അവ നേരിടാന്‍ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ആരൊഗ്യവിഭാഗം അധികൃതർ അറിയിച്ചു. നിലവിൽ കോളറ കേസ് ഒന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

യെമനിൽ കോളറ പടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സംഘം ദോഫാര്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. യെമനിൽ കഴിഞ്ഞ മാസം അവസാനം വരെ 1400ലധികം പേര്‍ക്ക് കോളറ ബാധിച്ചതായാണ് റിപ്പോർട്ട്. 45 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x