സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
മസ്കറ്റ്: ഒമാനിൽ ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോർത്തി മലപ്പുറം തിരൂര്‍ സ്വദേശിയുടെ 919 റിയാൽ തട്ടി. ഉരീദു- ബാങ്ക് മസ്കത്ത് ഹെല്‍പ്ലൈനില്‍നിന്നാണെന്നു പറഞ്ഞ് വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. അകൗണ്ട് വിവരങ്ങൾ വേരിഫൈ ചെയ്യണമെന്നും പറഞ്ഞാണ് തട്ടിപ്പുകാർ വിവരങ്ങൾ കൈക്കലാക്കിയത്.
ബുറൈമി അല്‍ റാസ ബ്രാഞ്ചില്‍നിന്നാണ് വിളിക്കുന്നതെന്ന് അറിയിച്ച തട്ടിപ്പുകാർ ഇത് സംബന്ധിച്ച തിരിച്ചറിയൽ കാർഡ് വിവങ്ങൾ വാട്ട്സ്ആപ്പ് വഴി അയച്ച് വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷമാണ് പണം കവർന്നത്. 94090892 എന്നനമ്പറില്‍നിന്നാണ് വിളിച്ചത്. 94090876 എന്ന വാട്ട്സ്ആപ് നമ്പറില്‍നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡ് അയച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.