Currency

ഒമാൻ കൂടുതൽ ചെലവുചുരുക്കൻ നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് ഐഎംഎഫ്

സ്വന്തം ലേഖകൻSaturday, October 22, 2016 12:53 pm

ഐഎംഎഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യതി ജലസബ്‌സിഡി വെട്ടിക്കുറക്കുക, ആഭ്യന്തരവിപണയില്‍ ഇന്ധന വില വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ ഒമാൻ സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

മസ്കറ്റ്: ബജറ്റ് സന്തുലനത്തിന് ഒമാൻ കടുത്ത ചെലവുകുരുക്കൽ നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് അന്താരാഷ്ട്ര നാണയനിധി. മുപ്പത്തിയഞ്ച് ശതമാനത്തോളം ചെലവ് ചുരുക്കൽ വേണ്ടിവരുമെന്നാണ് ഐഎംഎഫ് നിർദേശിക്കുന്നത്. എണ്ണവിലയിടിവ് മൂലമുള്ള വരുമാനക്കുറവ് ഇതിനോടകം രാജ്യത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഐഎംഎഫിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യതി ജലസബ്‌സിഡി വെട്ടിക്കുറക്കുക, ആഭ്യന്തരവിപണയില്‍ ഇന്ധന വില വര്‍ധിപ്പിക്കുക തുടങ്ങിയ നടപടികള്‍ ഒമാൻ സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്. വിസ ഫീസ് വര്‍ധനയും ശമ്പളം വെട്ടിക്കുറക്കലിനും സാധ്യത കാണുന്നുണ്ട്. ഗൾഫ് രാഷ്ട്രങ്ങളുടെ എണ്ണവരുമാനത്തില്‍ ഈ വര്‍ഷം 400 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x