ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളും ഭക്ഷണങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിക്കാൻ നീക്കം
മസ്കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളും ഭക്ഷണങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മൂലം പൊതുജനങ്ങള്‍ക്കും പരിസ്ഥിതിക്കുമുണ്ടാക്കുന്ന അപകടങ്ങളെ പറ്റി സര്‍ക്കാര്‍ പഠനം നടത്തിവരുകയാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.
പ്ളാസ്റ്റിക് ബാഗിന് പകരം കടലാസ് സഞ്ചികളോ ചണകൊണ്ടുള്ള ബാഗുകളോ ഉപയോഗിക്കണമെന്ന നിർദേശവും അധികൃതർ പുറപ്പെടുവിക്കും. നേരത്തെ 2013 ല്‍ തന്നെ ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്കുകൽ നിരോധിക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ പ്ളാസ്റ്റിക്കിന് മുഴുവന്‍ നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.