Currency

ഒമാനിലെ ഗതാഗത ചെലവ് 6.57 ശതമാനം വർധിച്ചു

സ്വന്തം ലേഖകൻSunday, October 23, 2016 9:58 am

മസ്കറ്റ്: ഒമാനിലെ ഗതാഗത ചെലവ്  6.57 ശതമാനം വർധിച്ചു. ഇത് രാജ്യത്തെ പണപ്പെരുപ്പം വർധിക്കാനും കാരണമായി. സെപ്റ്റംബറില്‍ 1.33 ശതമാനത്തിന്‍െറ വര്‍ധനവാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്  ഉണ്ടായത്. ഭവന, ജല, വൈദ്യുതി, ഗ്യാസ് അടക്കം ഇന്ധനങ്ങളുടെ ചെലവ്  0.77 ശതമാനവും കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷമാദ്യം ഇന്ധന വിലനിയന്ത്രണം നീക്കിയശേഷം എല്ലാ മാസവും ഗതാഗതചെലവ് വർധിക്കുന്ന പ്രവണതയാണുള്ളത്. പെട്രോള്‍ വില കഴിഞ്ഞ ജനുവരി പകുതിയിലേക്കാള്‍ അമ്പതു ശതമാനത്തിലേറെ വർധിച്ചിട്ടിട്ടുണ്ട്. വിദ്യാഭ്യാസ ചെലവിലും 3.03 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്.  ഭക്ഷണപാനീയങ്ങളുടെ വിലയില്‍ പൊതുവെ 0.77 ശതമാനത്തിന്‍െറ കുറവും ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x