Currency

ഒമാനി റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു

സ്വന്തം ലേഖകൻSaturday, November 12, 2016 4:42 pm

റിയാലിന് 174.6 രൂപ വരെയുള്ള നിരക്കാണ് നിലവിൽ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ റിയാലിന് 176 രൂപ വരെ ലഭിക്കാനിടയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു.

മസ്കറ്റ്: റിയാലുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഉയരുന്നു. റിയാലിന് 175.48 രൂപ വരെയുള്ള നിരക്കാണ് നിലവിൽ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ റിയാലിന് 176 രൂപ വരെ ലഭിക്കാനിടയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ പറയുന്നു. ഇന്ത്യയിലെ പുതിയ പരിഷ്കരണങ്ങള്‍ രൂപയുടെ മൂല്യത്തെ ബാധിച്ചതിന് പുറമെ ചൈനീസ് കറന്‍സിയായ യുവാന്‍െറ മൂല്യം കുറഞ്ഞതും ഇതിന് കാരണമാണ്.

യു.എസ്.എയിൽ ട്രംപ് അധികാരത്തില്‍ വന്നതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുണ്ടാവാനിടയുള്ള സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിക്കാനാണ് യുവാന്റെ മൂല്യം കുറച്ചത്. ഇതാകട്ടെ പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപൈന്‍, സിംഗപൂര്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളുടെയും കറസികളുടെ മൂല്യം കുറയാൻ കാരണമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x