Currency

ഒമാനില്‍ എച്ച്‌.ഐ.വി ബാധിതരുടെ എണ്ണം വർധിക്കുന്നു

സ്വന്തം ലേഖകൻSaturday, November 5, 2016 5:11 pm

ആരോഗ്യ മന്ത്രാലയത്തിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രോഗബാധയേറ്റ സ്വദേശികളുടെ എണ്ണത്തില്‍ 26.7 ശതമാനത്തിന്‍െറ വര്‍ധനയാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

മസ്കറ്റ്: ഒമാനിൽ എച്ച്ഐവി എയിഡ്സ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്‍െറ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം രോഗബാധയേറ്റ സ്വദേശികളുടെ എണ്ണത്തില്‍ 26.7 ശതമാനത്തിന്‍െറ വര്‍ധനയാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. 142 കേസുകളാണ് കഴിഞ്ഞ വർഷം രെജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.

95 പുരുഷന്മാർക്കും 47 സ്ത്രീകൾക്കുമാണ് കഴിഞ്ഞ വർഷം എച്ച്ഐവി ബാധിച്ചത്. ഇവരിൽ ഭൂരിപക്ഷം പേരും 25നും 49 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.  ഇതിൽ 130 പേർ മാത്രമാണ് ഇപ്പോൾ ചികിത്സ തേടുന്നത്. 12 പേർ മരണപ്പെടുകയും ചെയ്തു. എച്ച്ഐവി പരിശോധന നടത്തിയവരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം വർധനവുണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x