ഒമാനിലെ ജനസഖ്യ 45 ലക്ഷമായി വർദ്ധിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസിയുടെ കണക്കുകൾ. മൊത്തം ജനസംഖ്യയുടെ 45.7 ശതമാനവും വിദേശികൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്കറ്റ്: ഒമാനിലെ ജനസഖ്യ 45 ലക്ഷമായി വർദ്ധിച്ചതായി ഔദ്യോഗിക വാർത്ത ഏജൻസിയുടെ കണക്കുകൾ. മൊത്തം ജനസംഖ്യയുടെ 45.7 ശതമാനവും വിദേശികൾ ആണെന്നും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് വിദേശികളുടെ എണ്ണത്തിൽ 4.2 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
നിലവിൽ 45,00,290 പേരാണ് ഒമാനിലുള്ളത്. ഇതില്‍ 24,43,590 ലക്ഷം പേരാണു സ്വദേശികൾ. സ്വദേശികളുടെ എണ്ണത്തിലെ വര്‍ധന 55,000മാണ്. വിദേശികളുടെ എണ്ണമാകട്ടെ 1.28 ലക്ഷവും വര്‍ധിച്ചു. മസ്കത്ത് ഗവര്‍ണറേറ്റിലാണു കൂടുതൽ ജനങ്ങളുള്ളത് – ജനസംഖ്യയുടെ 31.2 ശതമാനം പേർ ഇവിടെ കഴിയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.