
ബർലിൻ: പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ചിലൊന്ന് ജര്‍മന്‍ കുട്ടികള്‍ക്കും വായിക്കാനറിയില്ലെന്ന് പഠന റിപ്പോർട്ട്. 2001ല്‍ വായനാക്ഷമത ഉറപ്പാകാത്ത 16.9 ശതമാനം നാലാം ക്ളാസുകാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോളഴത് 18.9 ശതമാനമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ലളിതമായ ഭാഗങ്ങളില്‍നിന്നുള്ള കോംപ്രിഹെന്‍സീവ് ചോദ്യങ്ങള്‍ ഉത്തരമെഴുതാന്‍ കഴിയാത്തവരെയാണു കണക്കിലെടുത്തിരിക്കുന്നത്. വായന ഇഷ്ടപ്പെടുന്ന കുട്ടികളുടെ നിരക്ക് എഴുപതു ശതമാനമായി കുറഞ്ഞെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
അതേസമയം വായനയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളുടെ നിരക്ക് 8.6 ശതമാനത്തില്‍നിന്ന് 11.1 ശതമാനമായി ഉയർന്നിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.