Currency

എക്‌സൈസ് നികുതി: യുഎഇയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഞായറാഴ്ച തുടക്കം

സ്വന്തം ലേഖകന്‍Friday, September 15, 2017 1:52 pm

റിയാദ്: യുഎഇയില്‍ നടപ്പാക്കുന്ന എക്‌സൈസ് നികുതിയുടെ ഭാഗമായ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് ഞായറാഴ്ച തുടക്കം. അടുത്തമാസം മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്നത്. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എക്‌സൈസ് നികുതി നല്‍കാന്‍ ബാധ്യസ്ഥരായ സ്ഥാപനങ്ങളും വ്യക്തികളും അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റ്‌റേഷന്‍ പൂര്‍ത്തിയാക്കണം.

നിറം നല്‍കിയതും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറച്ചതുമായി ശീതളപാനീയങ്ങള്‍, പുകയില ഉല്‍പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ യുഎഇയില്‍ എക്‌സൈസ് നികുതി ബാധകമാക്കുന്നത്. വാതകം നിറച്ച കോളകള്‍ക്കും ശീതളപാനീയങ്ങള്‍ക്കും 50 ശതമാനമാണ് എക്‌സൈസ് നികുതി. എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനം നികുതി നല്‍കണം. സോഡ, ശീതളപാനീയം നിര്‍മിക്കുന്ന ജെല്ല്, സത്ത് എന്നിവയ്ക്ക് നികുതി ബാധകമല്ല. www.tax.gov.ae എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

ഈമാസം 17 മുതല്‍ 24 മണിക്കൂറും രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും. എല്ലാമാസവും 15 ദിവസത്തിനുള്ളില്‍ എക്‌സൈസ് നികുതി അടച്ചുതീര്‍ത്തിരിക്കണം. നികുതി ബാധകമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ സ്ഥാപനങ്ങളും വ്യക്തികളുമാണ് നികുതിനല്‍കേണ്ടത്. അതേസമയം വെയര്‍ഹൗസുകളില്‍ സൂക്ഷിച്ച ഉത്പന്നങ്ങള്‍ക്ക് വെയര്‍ഹൗസ് സൂക്ഷിപ്പുകാരനാണ് നികുതിയടക്കേണ്ടത്. അടുത്ത രണ്ടുമാസത്തേക്ക് കൂടി സ്റ്റോക്ക് കൈവശമുള്ളവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x