Currency

ഒന്റാരിയോയില്‍ ലൈസന്‍സ് പുതുക്കല്‍ അടക്കമുള്ള ഫീസുകളില്‍ ഇളവ്

സ്വന്തം ലേഖകന്‍Thursday, September 6, 2018 12:51 pm

ഒന്റാരിയോ: സെപ്റ്റംബര്‍ മുതല്‍ ഒന്റാരിയോയില്‍ നടപ്പിലാക്കാനിരുന്ന ഡ്രൈവിങ് ലൈസന്‍സ് ഫീസ് ടെസ്റ്റ് ഫീസ് എന്നിവയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചു. ലിബറല്‍ ഗവണമെന്റ് നടപ്പിലാക്കാനിരുന്ന വിലവര്‍ദ്ധനവില്‍ ഇളവ് വരുത്തുന്ന കാര്യം പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവുകളാണ് അറിയച്ചത്.

അഞ്ച് വര്‍ഷത്തെ ഡ്രൈവര്‍ ലൈസന്‍സ് പുതുക്കലിനും ലൈസന്‍സിനുമുള്ള ഫീസ് 97 ഡോളറാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് 90 ആക്കി ചുരുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.എല്ലാ A, B, C, D, E, F എന്നീ ഫസ്റ്റ് ടെസ്റ്റുകളുടെ ഫീസ് 100.95 ഡോളറാക്കുന്നതിന് പകരം 96.75 ഡോളര്‍ ആയിരിക്കും.

കൂടാതെ ലൈസന്‍സ് കനോളഡ്ജ് പരീക്ഷകള്‍ക്കുള്ള ഫീസ് 24 ഡോളറില്‍ നിന്ന് 23 ഡോളറാക്കാനും തിരുമാനിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x