
ലണ്ടൺ: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ നിയമത്തില്‍ ഇളവ് വരുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നു. ഒരാള്‍ മരിച്ചാല്‍ അയാളുടെ അവയവം മാറ്റിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.
നിലവിലെ നിയമം അനുസരിച്ച് മരിച്ച ശേഷം ഒരാളുടെ അവയവം ദാനം ചെയ്യാനുള്ള സമ്മത പത്രം നല്‍കും. ഇത് നേരത്തേ തന്നെ നല്കിയിരിക്കും. ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അയാള്‍ അവയവ ദാതാവായി മാറുന്ന വിധത്തിലാണു നിയമത്തിൽ മാറ്റം കൊണ്ടൂവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.