Currency

എൻഎച്ച്എസിൽ നഴ്‌സുമാര്‍ക്ക്‌ പാര്‍ക്കിംഗ് ഫീസ് 1300 പൗണ്ട്

Saturday, December 16, 2017 8:37 pm

ലണ്ടൺ: എൻഎച്ച്എസിൽ നഴ്‌സുമാര്‍ക്ക് ശമ്പളത്തില്‍ നിന്ന് നല്ലൊരു ശതമാനം പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുന്നുവെന്ന് പരാതി.

പാര്‍ക്കിംഗ് ഫീസുകളെക്കുറിച്ച് ആരാഞ്ഞു ജി എം ബി യൂണിയന്‍ ട്രസ്റ്റുകള്‍ക്ക് അയച്ച കത്തിന് മറുപടി നല്ലിയ 131 ട്രസ്റ്റുകളില്‍ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഇതില്‍ മുന്‍പില്‍. ഏകദേശം 1300 പൗണ്ട് ആണ് ഇവര്‍ ഒരു വര്‍ഷത്തേക്ക് നഴ്‌സില്‍ നിന്ന് പാര്‍ക്കിംഗ് ഇനത്തില്‍ ഈടാക്കുന്നത്.

എന്‍ എച്ച് എസിന്റെ കീഴിലുള്ള 247 ആശുപത്രികളിലാണ് ജോലി ചെയ്യാനെത്തുന്ന ജീവനക്കാരില്‍ നിന്നാണു ഇത്തരത്തിൽ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x