Currency

ഒന്നര വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ നിന്ന് രാജ്യം വിട്ടത് എട്ട് ലക്ഷം പേര്‍

സ്വന്തം ലേഖകന്‍Thursday, April 12, 2018 12:22 pm

റിയാദ്: സൗദിയില്‍ നിന്ന് ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യം വിട്ടത് എട്ട് ലക്ഷം പേരാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. സ്വദേശിവത്കരണം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളാല്‍ രാജ്യം വിട്ടവരാണ് 8 ലക്ഷം പേരില്‍ കൂടുതലും. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ എട്ട് ലക്ഷം പുതിയ വിസകള്‍ അനുവദിച്ചിട്ടുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ പോര്‍ട്ടല്‍ വഴിയും ജവാസാത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴിയും എക്‌സിറ്റ് വിസ കരസ്ഥമാക്കി രാജ്യം വിട്ടവരുടെ കണക്കാണിത്. അതേസമയം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ എക്‌സിറ്റ് നേടിയവരുടെയും രാജ്യം വിട്ടവരുടെയും കണക്ക് ഇതിലില്ല. സ്വദേശ, വിദേശ സിലബസിലുള്ള സ്‌കൂള്‍ അദ്ധ്യയന വര്‍ഷം അവസാനിക്കുന്ന മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് രാജ്യം വിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മടങ്ങിപ്പോകുന്നവരുടെ അത്ര തന്നെ പേര്‍ പുതുതായി സൗദിയിലെത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ലെവിയാണ് വിദേശികളെ അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ കെട്ടിട വാടക കുത്തനെ കുറഞ്ഞത് ചില കുടുംബങ്ങള്‍ക്കെങ്കിലും ആശ്വാസമായി. മടങ്ങിപ്പോകുന്നവരില്‍ ഭൂരിഭാഗവും ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇതിനിയും വര്‍ധിക്കാനാണ് സാധ്യത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x