സീറോ എമിഷന്‍ സോണ്‍ ' ലക്ഷ്യമിട്ട് 2020 മുതൽ നിരോധനം ഏർപ്പെടുത്താനാണു നീക്കം.
ലണ്ടൺ: ഓക്സ്ഫോര്‍ഡിലെ ആറ് സ്ട്രീറ്റുകളിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു നിരോധനം ഏർപ്പെടൂത്തുന്നു. ലോകത്തിലെ ആദ്യ ‘സീറോ എമിഷന്‍ സോണ്‍ ‘ ആകുക ലക്ഷ്യമിട്ട് 2020 മുതൽ നിരോധനം ഏർപ്പെടുത്താനാണു നീക്കം.
2020 മുതല്‍ ടാക്സികള്‍, കാറുകള്‍, ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ബസുകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കും. പിന്നീട് മറ്റ് തെരുവുകളിലേക്ക് വ്യാപിപ്പിച്ച്, 2035-ഓടെ ലോറികള്‍ ഉള്‍പ്പെടെയുള്ളവ സെന്ററില്‍ നിന്നും നിരോധിക്കുകയാണ് ലക്ഷ്യം.
ഇതിനു പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് ടാക്സികള്‍ക്കും പാര്‍ക്കിംഗ് ഫീസ് കുറയ്ക്കാനും ഓക്സ്ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.