ഒമാനിലെ സ്‌കൂൾ വിദ്യാർത്ഥികളെ തേടി അപരിചിതയായ വനിത എത്തുന്നതായി റിപ്പോർട്ട്
മസ്കറ്റ്: ഒമാനിലെ സ്‌കൂൾ വിദ്യാർത്ഥികളെ തേടി അപരിചിതയായ വനിത എത്തുന്നതായി റിപ്പോർട്ട്. ഇവർ റോഡുകളിലും മറ്റും വെച്ച് കുട്ടികളോട് സംസാരിക്കുകയും, അവരുമായി ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ട്.
ഇത്തരത്തിലുള്ള ഒമ്പതോളം സംഭവങ്ങളാണ് റോയൽ ഒമാൻ പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതേ തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾക്കും സ്‌കൂൾ അധികൃതർക്കും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 24600099 അല്ലെങ്കിൽ 24695290 എന്ന നമ്പറുകളിൽ അറിയിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.