വര്‍ഷങ്ങളായി കുട്ടിയെ വീടിന് പുറത്ത് പോകാന്‍ അനുവദിക്കാതെ കെട്ടിയിടുകയും അതിക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തതായാണ് കോടതിയിൽ തെളിഞ്ഞത്.
സിഡ്നി: 15 വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച മാതാപിതാക്കള്‍ക്ക് ആജീവനാന്ത തടവു ശിക്ഷ. സിഡ്നി ജില്ലാ കോടതിയുടെതാണ് വിധി. വര്‍ഷങ്ങളായി കുട്ടിയെ വീടിന് പുറത്ത് പോകാന്‍ അനുവദിക്കാതെ കെട്ടിയിടുകയും അതിക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തതായാണ് കോടതിയിൽ തെളിഞ്ഞത്.
കുട്ടിയെ പ്ലാസ്റ്റിക് ബോക്സിലാക്കി അടച്ച് വെച്ചതായും കോടതി കേട്ടു. ദമ്പതികളുടെ പൂര്‍ണവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 59 കാരനായ പിതാവിന് 48 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 36 വര്‍ഷത്തിന് ശേഷം മാത്രമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കൂ. 51 കാരിയായ മാതാവ് 16 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. 11 വര്‍ഷം കഴിഞ്ഞ് മാത്രമേ പരോള്‍ കിട്ടുകയുള്ളൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.