എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരുപരിധി വരെ ഈ സംവിധാനത്തിലൂടെ കഴിയും. ഈജിപ്ത് എയര്‍, ജെറ്റ് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, സഊദി ഗള്‍ഫ് എന്നീ ആറ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സേവനം ലഭ്യമാകുക.
ദമ്മാം: കിങ് ഫഹദ് എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ക്ക് ഇനി മുതല്‍ ലഗേജുകള്‍ സിറ്റി കൗണ്ടറുകള്‍ വഴി ചെക്ക് ഇന്‍ ചെയ്യാം. ഞായറാഴ്ചയാണ് ഇതിനുള്ള സംവിധാനം ആരംഭിക്കുക. ജനറല്‍ ഏവിയേഷന്‍ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു ഗതാഗത കോര്‍പറേഷനു കീഴിലെ സാപ്‌കോ ബസ് ടെര്‍മിനലില്‍ ആയിരിക്കും സിറ്റി ചെക്ക് ഇന്‍ സംവിധാനം പ്രവര്‍ത്തിക്കുക. നാല് കൗണ്ടറാണ് ഇവിടെ പ്രവര്‍ത്തിക്കുക. രാവിലെ 8മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തന സമയം.
എയര്‍പോര്‍ട്ടിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഒരുപരിധി വരെ ഈ സംവിധാനത്തിലൂടെ കഴിയും. ഈജിപ്ത് എയര്‍, ജെറ്റ് എയര്‍വെയ്‌സ്, ഒമാന്‍ എയര്‍, പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ്, ഇത്തിഹാദ്, സഊദി ഗള്‍ഫ് എന്നീ ആറ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ സേവനം ലഭ്യമാകുക. ലഗേജിനു പുറത്ത് യാത്രക്കാരെ ബന്ധപ്പെടാനുള്ള നമ്പര്‍ എഴുതുവാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വെയിറ്റിങ് ലിസ്റ്റില്‍ പെട്ടതോ സ്റ്റാന്റ് ബൈ ആയതോ ആയ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകില്ല. അധിക ബാഗേജിനുള്ള സര്‍ചാര്‍ജ് അടക്കേണ്ടതും സിറ്റി കൗണ്ടറില്‍ ആണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.