അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിനും നിര്‍മാണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതിനുമായി കഴിഞ്ഞ ദിവസങ്ങൾ സർക്കാർ പിഴയായി ഈടാക്കിയത് 63.70 ലക്ഷം രൂപ.
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിനും നിര്‍മാണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതിനുമായി കഴിഞ്ഞ ദിവസങ്ങൾ സർക്കാർ പിഴയായി ഈടാക്കിയത് 63.70 ലക്ഷം രൂപ. വായു മലിനീകരണം നിയന്ത്രിക്കാനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചതിന് 171 പേരെയാണ് പിടികൂടിയത്.
നേരത്തെ നിയമലംഘനം നിരീക്ഷിക്കാനും പിടികൂടാനുമായി 11 ദൗത്യസംഘങ്ങള്‍ രൂപവത്കരിച്ചിരുന്നു. ഇവർ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ ആണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. വായുമലിനീകരണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രൈബ്യൂണല്‍ എന്നിവയുടെ കടുത്തവിമര്‍ശവും ഡൽഹി സർക്കാറിന് നേരിടേണ്ടി വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.