Currency

പൗണ്ട് ശക്തമായ തിരിച്ചുവരവിൽ; രൂപക്കെതിരെ 90 കടന്നേക്കും

സ്വന്തം ലേഖകൻWednesday, September 27, 2017 8:56 pm

ലണ്ടൺ: ബ്രക്‌സിറ്റിന് ശേഷം തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന പൗണ്ട് ശക്തമായ തിരിച്ചുവരവിലേക്കെന്നു സൂചന നൽകി രൂപയ്‌ക്കെതിരേ 88 എന്ന നിലയിലെത്തി. ഇത് 90 കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ബ്രക്‌സിറ്റിന്റെ ഭാഗമായി കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നും യൂറോപ്യന്‍ പൗരന്മാര്‍ കടുത്ത നിലപാടുകളിലേക്ക് മാറില്ലെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൗണ്ട് ഇപ്പോൾ ഉണർവ്വ് പ്രാപിക്കുന്നത്. 

ഡോളറിനെതിരെ 1.34 എന്ന നിലയിലാണു പൗണ്ട് ഇപ്പോൾ. അതേസമയം യൂറോയുമായുള്ള വിനിമയ നിരക്ക് 1.13 ആണ്. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പൗണ്ട് വില ഡോളറിനെതിരെയും രൂപക്കെതിരെയും ഉയരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x