2016 ല്‍ 7955 മില്യണ്‍ യൂറോ ജര്‍മനി ലോകത്തില്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നല്‍കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ചാണ് ജര്‍മനി രണ്ടാം സ്ഥാനത്ത് എത്തിയത്.
ബര്‍ലിന്‍: പട്ടിണി മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന ലോകരാജ്യങ്ങളില്‍ ജര്‍മനി രണ്ടാം സ്ഥാനത്ത്. 2016 ല്‍ 7955 മില്യണ്‍ യൂറോ ജര്‍മനി ലോകത്തില്‍ പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നല്‍കിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ചാണ് ജര്‍മനി രണ്ടാം സ്ഥാനത്ത് എത്തിയത്.
അമ്പത് രാജ്യങ്ങളിലായി 796 മില്യണ്‍ പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്ന് വേള്‍ഡ് നുട്രീഷ്യന്‍ പ്രോഗ്രാം കണക്കുകള്‍ കാണിക്കുന്നു.അതേസമയം ഈ കണക്കുകളില്‍ ജര്‍മനിയിലെ ക്രിസ്ത്യന്‍ സഭകള്‍ നല്‍കുന്ന സംഭാനകള്‍ ഉള്‍പ്പെട്ടിട്ടില്ല. കാത്തലിക്, ഇവന്‍ഗേലിഷ് സഭകളും അവയുടെ പോഷക സംഘടനകളും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായം ഏതാണ്ട് 300 മില്യണ്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.