Currency

യുഎസ് കോണ്‍ഗ്രസിൽ മലയാളിയായ പ്രമീള ജയ്പാല്‍

സ്വന്തം ലേഖകൻWednesday, November 9, 2016 2:47 pm

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജയ്പാല്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഷിംഗ്ടണിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇവർ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്.

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളിയായ പ്രമീള ജയ്പാല്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഷിംഗ്ടണിൽ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇവർ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. സ്ത്രീകളുടേയും കുടിയേറ്റക്കാരുടേയും മനുഷ്യാവകാശ സംരക്ഷണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പ്രമീള അന്തര്‍ ദേശീയതലത്തിലും ദേശീയതലത്തിലും ശ്രദ്ധയാകർഷിച്ച വ്യക്തിത്വവുമാണ്.

1965 ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള ജയ്പാല്‍ ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം പതിനാറാം വയസ്സില്‍ യുഎസിലെത്തി. പ്രമീള കഴിഞ്ഞവര്‍ഷം വാഷിങ്ടണ്‍ സംസ്ഥാന സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു. മാതാപിതാക്കള്‍ ബെംഗളൂരുവിലാണു താമസിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “യുഎസ് കോണ്‍ഗ്രസിൽ മലയാളിയായ പ്രമീള ജയ്പാല്‍”

  1. Currently it seems like WordPress is the preferred blogging platform available
    right now. (from what I’ve read) Is that what you are
    using on your blog?

Comments are closed.

Top
x