Currency

സൗദിയില്‍ വനിത ഡ്രൈവിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം

സ്വന്തം ലേഖകന്‍Sunday, May 6, 2018 11:37 am

റിയാദ്: സൗദിയില്‍ വനിത ഡ്രൈവിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രമുഖ വനിത സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യമായും വനിത ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നീ നഗരങ്ങളിലാണ് തുടക്കത്തില്‍ വനിത ഡ്രൈവിങ് സ്‌കൂളുകള്‍ തുറന്നിട്ടുള്ളത്. അതേസമയം രാജ്യത്തിന്റെ ഇതര നഗരങ്ങളിലും വൈകാതെ വനിത ഡ്രൈവിങ് സ്‌കൂളുകള്‍ നിലവില്‍ വരും.

വിദേശ ലൈസന്‍സുള്ളവര്‍ക്ക് അതടിസ്ഥാനമാക്കി സൗദി ലൈസന്‍സ് എടുക്കാന്‍ 21 നഗരങ്ങളില്‍ സേവനം ലഭ്യമായിരിക്കും. ഡ്രൈവിങ് സ്‌കൂളില്‍ ഹാജരാവല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഡ്രൈവിങ് വശമുള്ളവര്‍ക്ക് ചുരുങ്ങിയത് ആറ് മണിക്കൂര്‍ സ്‌കൂളും വാഹനമോടിക്കാന്‍ അറിയാത്തവര്‍ക്ക് 30 മണിക്കൂര്‍ സ്‌കൂളുമാണ് അധികൃതര്‍ നിശ്ചയിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x