Currency

സൗദിയില്‍ പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

സ്വന്തം ലേഖകന്‍Saturday, September 30, 2017 11:55 am

റിയാദ്: രാജ്യത്ത് പീഡന വിരുദ്ധ നിയമം തയ്യാറാക്കാന്‍ സൗദി ആഭ്യന്തര മന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം. മാനസിക, ശാരീരിക പീഡനം, ശല്യം ചെയ്യല്‍ എന്നിവക്കെതിരെയുള്ള നിയമത്തിന്റെ കരട് രണ്ട് മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കനാണ് ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദിനോട് രാജാവ് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇത്തരം നിയമം പുതുതായി തയ്യാറാക്കുന്നത്. വ്യക്തി, കുടുംബം എന്നിവക്കെതിരെയുള്ള എല്ലാവിധ പീഡനവും ഇല്ലാതാക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. പൊതുസുരക്ഷ, പോലീസ്, ട്രാഫിക് എന്നീ വകുപ്പുകളുടെ കൂടി ഉത്തരവാദിത്തമുള്ള ആഭ്യന്തര മന്ത്രാലയം സമര്‍പ്പിക്കുന്ന കരട് ഉന്നതസഭയുടെയോ മന്ത്രിസഭയുടെയോ അംഗീകാരം ലഭിച്ചതിന് ശേഷമാകും പ്രാബല്യത്തില്‍ വരിക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x