Currency

സൗദിയില്‍ പുകയില ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടുന്നു

സ്വന്തം ലേഖകന്‍Tuesday, December 12, 2017 9:36 am

റിയാദ്: സൗദിയില്‍ പുകയില ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു പാക്കറ്റിന് രണ്ടു റിയാലാണ് കൂട്ടുന്നത്. 12 റിയാലുള്ള ചെറിയ സിഗരറ്റ് പാക്കറ്റുകള്‍ക്ക് ഇതിനകം പതിനാലായി ചില കമ്പനികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം സിഗരറ്റ് വിതരണ ഏജന്‍സികള്‍ അറിയിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വില ഉയര്‍ത്തുന്നതിന്റെ കാരണം കമ്പനികള്‍ വ്യക്തമാക്കിയിട്ടില്ലെന്നും അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരിയില്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലാകുന്നതിന് മുന്നോടിയായാണ് വില കൂട്ടുന്നത്. അഞ്ച് ശതമാനം നികുതി വരുന്നതോടെ ഒന്നര റിയാല്‍ വരെ ഇനിയും കൂടും. നിലവിലെ വര്‍ധന വാറ്റ് പ്രാബല്യത്തിലാകുന്ന സമയത്ത് വിലയില്‍ ഉള്‍പ്പെടുത്തുമോ എന്നത് വ്യക്തമല്ല.

ആറുമാസം മുമ്പ് സൗദിയില്‍ പുകയിലക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും നൂറ് ശതമാനം വില കൂട്ടിയിരുന്നു. ഇതോടെ ഇരട്ടിവിലയായി സിഗരറ്റുകള്‍ക്ക്. ശീതളപാനീയങ്ങള്‍ക്കും അമ്പത് ശതമാനം നികുതി ഈടാക്കി. ഇതിന് പിന്നാലെയാണ് വാറ്റ് നടപ്പിലാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x