Currency

സൗദിയിലെ ഏറ്റവും ശക്തനായ യുവാവ്

സ്വന്തം ലേഖകന്‍Saturday, December 3, 2016 10:04 am

ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യക്ഷമത തെളിയിച്ച അമീര്‍ മുഹമ്മദ് ആണ് യമനില്‍ ഹൂതികള്‍ക്കെതിരെ സൗദിസഖ്യ സേനാ നീക്കത്തിന്റെ തലച്ചോര്‍.

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും ശക്തനായ യുവാവ് ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും സൗദി രണ്ടാം കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയെന്ന സ്ഥാനവും 31 വയസുകാരനായ മുഹമ്മദ് രാജകുമാരന് സ്വന്തമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യക്ഷമത തെളിയിച്ച അമീര്‍ മുഹമ്മദ് ആണ് യമനില്‍ ഹൂതികള്‍ക്കെതിരെ സൗദിസഖ്യ സേനാ നീക്കത്തിന്റെ തലച്ചോര്‍. കൂടാതെ ഹൗസ് ഓഫ് സഊദ് റോയല്‍ കോര്‍ട്ടിന്റെ മേധാവി കൂടിയാണ് മുഹമ്മദ് രാജകുമാരന്‍.

സല്‍മാന്‍ രാജാവിന്റെ മൂന്നാം ഭാര്യയായ ഫഹ്ദ ബിന്‍ത് ഫലാഹ് ബിന്‍ സുല്‍താന്‍ അല്‍ഹിദ്‌ലൈനാണ് മാതാവ്. നിയമ ബിരുദധാരിയായ ഇദ്ദേഹം 2009 ഡിസംബര്‍ 15ന് അന്ന് റിയാദ് ഗവര്‍ണറായിരുന്ന പിതാവിന്റെ പ്രത്യേക ഉപദേഷ്ടാവായാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. 2015 ജനുവരി 23ന് സല്‍മാന്‍ രാജാവ് സൗദി ഭരണമേറ്റെടുത്തപ്പോള്‍ മകനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. 2015 എപ്രിലിലാണ് അമീര്‍ മുഹമ്മദ് സൗദി ഉപകിരീടാവകാശിയായി നിയമിതനായത്. 1985 ആഗസ്ത് 31ന് ജിദ്ധയിലാണ് അമീര്‍ മുഹമ്മദിന്റെ ജനനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x