Currency

ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല: കെ.എച്ച്.ഡി.എ

സ്വന്തം ലേഖകന്‍Friday, February 14, 2020 11:19 am
fees
Nominations-2020

ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകള്‍ ഈ വര്‍ഷം ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള ക്‌നോളജ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി. വാര്‍ഷിക വിദ്യാഭ്യാസ ചെലവ് സൂചികയുടെ അടിസ്ഥാനത്തിലാണ് ദുബായില്‍ സ്‌കൂള്‍ ഫീസ് നിശ്ചയിക്കുന്നത്. ദുബായ് സ്റ്റാറ്റിസ്റ്റിക് സെന്റര്‍ തയാറാക്കുന്ന ഈ കണക്ക് പ്രകാരം മൈനസ് 2.35 ശതമാനമാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ ചെലവ് സൂചിക. വിദ്യാഭ്യാസ മേഖലയില്‍ ചെലവ് വര്‍ധിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ പുതിയ അക്കാദമിക വര്‍ഷം ഫീസ് വര്‍ധിപ്പിക്കേണ്ടതില്ല എന്നാണ് ക്‌നോളജ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം.

സ്‌കൂളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ഥികളടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 32 ശതമാനം വര്‍ധനയുണ്ടായതായി കെ.എച്ച്.ഡി.എ ചൂണ്ടിക്കാട്ടി. ഫീസ് വര്‍ധനക്ക് അത്യാവശ്യമായ പ്രത്യേക സാഹചര്യം ഏതെങ്കിലും സ്‌കൂളിനുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി നേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x