Currency

സൗദി സ്വകാര്യ മേഖലയിലുള്ള തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ആറ് മാസം മുമ്പ് പുതുക്കാം

സ്വന്തം ലേഖകന്‍Tuesday, August 8, 2017 2:44 pm

നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച, പ്ലാറ്റിനം ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വര്‍ക് പെര്‍മിറ്റ്, വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് എന്നിവ വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നതായി പ്രചരിച്ച വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചു.

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ആറ് മാസം മുമ്പ് തന്നെ പുതുക്കാം. തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച, പ്ലാറ്റിനം ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വര്‍ക് പെര്‍മിറ്റ്, വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് എന്നിവ വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നതായി പ്രചരിച്ച വാര്‍ത്ത തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. ഫീസ് വര്‍ധനവിനെക്കുറിച്ച് മന്ത്രാലയം ആലോചിച്ചിട്ടില്ലെന്നും അത്തരം തീരുമാനമുണ്ടെങ്കില്‍ സ്ഥാപനങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

വീട്ടുവേലക്കാരുടെ റിക്രൂട്ടിങ് ഫീസ് 2000 റിയാലില്‍ നിന്ന് 2150 റിയാലാക്കി വര്‍ധിപ്പിച്ചതായി പ്രചരിച്ച വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. ഓഫീസ് ചാര്‍ജ് എന്ന പേരില്‍ 150 റിയാല്‍ വര്‍ധിപ്പിച്ചിതായി സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x