
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വിതരണം ചെയ്യുന്ന ശമ്പളത്തിലെ വിവേചനം നിരീക്ഷിക്കണമെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന വനിതകളുടെ ശമ്പളം സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം മേല്‍നോട്ടം വഹിക്കണമെന്നും ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഡോ. മദീ അല്‍ ഖലഫ്, ഡോ. ലതീഫ അശാലന്‍ എന്നിവര്‍ നിര്‍ദേശിച്ചു.
തൊഴില്‍ നിയമം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശങ്ങളാണ് അനുവദിച്ചിട്ടുള്ളത്. വനിതകള്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ കാര്യത്തില്‍ ലോകത്ത് 140-ല്‍ 107-ാം സ്ഥാനമാണ് സൗദി അറേബ്യയ്ക്കുള്ളത്. അതേസമയം ജി.സി.സി. രാഷ്ട്രങ്ങളിലെ വനിതകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് സ്വകാര്യമേഖലയില്‍ സൗദിയിലെ വനിതകള്‍ക്ക് ലഭിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുരുഷന്‍മാരുടേതിന് തുല്യമായ വേതനമാണ് വനിതകള്‍ക്കും ലഭിക്കുന്നത്. തുല്യപ്രതിഫലം വിതരണം ചെയ്യുന്നതിന് വനിതാ തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കണമെന്നും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.