ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ കാറ്റില്‍ വൃക്ഷങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയിരുന്നു. അതേസമയം ഒരു ദിക്കില്‍ നിന്ന് വീശുന്ന കാറ്റിന് മറുവശത്ത് നിന്നും അതേ ശക്തിയില്‍ തിരിച്ച് വീശുക എന്നത് എല്ലാ വര്‍ഷവും ഉമ്മുല്‍ഖുവൈനില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്.
ഉമ്മുല്‍ഖുവൈന്‍: ശക്തമായ കാറ്റിനു പുറകെ ഉമ്മുല്‍ഖുവൈനിലും പരിസര പ്രദേശങ്ങളിലും ചാറ്റല്‍ മഴ. ബസാര്‍ ഭാഗങ്ങളിലും ഘടി ചത്വരം മുതല്‍ ഫലജുല് മുഅല്ല റോഡ് വരെയും താരതമ്യേന ഭേദപ്പെട്ട മഴയാണ് പെയ്യുന്നത്. ഈ വര്‍ഷം കാറ്റിന്റെ ശക്തി താരതമ്യേന മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ശക്തമായ കാറ്റില്‍ വൃക്ഷങ്ങളുടെ ഇലകള്‍ കരിഞ്ഞുണങ്ങിയിരുന്നു. അതേസമയം ഒരു ദിക്കില്‍ നിന്ന് വീശുന്ന കാറ്റിന് മറുവശത്ത് നിന്നും അതേ ശക്തിയില്‍ തിരിച്ച് വീശുക എന്നത് എല്ലാ വര്‍ഷവും ഉമ്മുല്‍ഖുവൈനില്‍ കണ്ടുവരുന്ന പ്രതിഭാസമാണ്. ഈ കാറ്റിനെ തുടര്‍ന്ന് എല്ലാ വര്‍ഷവും പല മരങ്ങളുടേയും ഇലകള്‍ കരിഞ്ഞ് പോകുന്നതും പതിവാണ്.
ശക്തമായ കാറ്റുണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. മാത്രവുമല്ല മുതിര്‍ന്നവര്‍ക്കും ഈ കാറ്റ് ഏല്‍ക്കുന്നത് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.