Currency

ജര്‍മന്‍ യൂണിവേഴ്റ്റി വിന്റര്‍ സെമസ്റ്ററില്‍ വിദ്യര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

സ്വന്തം ലേഖകന്‍Wednesday, November 28, 2018 1:06 pm

ഫ്രാങ്ക്ഫര്‍ട്ട്: ഈ വിന്റര്‍ സെമസ്റ്ററില്‍ ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി. ഈ വര്‍ഷം മെട്രിക്കുലേഷന്‍ പാസായവരുടെ എണ്ണം 2.87 മില്യണാണ്. കഴിഞ്ഞ സെമസ്റ്ററിനേക്കാള്‍ 22,600 വിദ്യാര്‍ഥികള്‍ ഈ വിന്റര്‍ സെമിസ്റ്ററില്‍ കൂടുതലാണ്. ഇത് 1.78 മില്യണ്‍ വര്‍ധനവാണ് വരുത്തിയത്.

വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ദ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുള്ള ഈ സമയത്ത് ജര്‍മന്‍ യൂണിവേഴ്‌സിറ്റികളില്‍ വിദ്യര്‍ഥികളുടെ എണ്ണം കൂടുന്നതില്‍ ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്നാ വാങ്കെയും ജര്‍മന്‍ വ്യവസായ മേഖലയും സന്തുഷ്ടരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x